• സംഭാവനകള്‍
എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക
© ൨൦൧൨ Family Stations Inc. പകര്‍പ്പവകാശങ്ങള്‍ ക്ലിപ്തം. ഈ പേജ് പുതുക്കിയത്:

മൂന്നാമതും അവനോടു: യോഹന്നാന്‍റെ മകനായ ശീമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രോസ് ദു:ഖിച്ചു: കര്‍ത്താവേ നീ സകലവും അറിയുന്നു: എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു: യേശു അവനോടു: എന്‍റെ ആടുകളെ മേയ്ക്ക
യോഹന്നാന്‍ ൨൧:൧൭      
രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍: ലോക സ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു: ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു: ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു: നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു: രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണാന്‍ വന്നു: തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു.
മത്തായി ൨൫:൩൪-൩൬      
ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു: അവ ഒരുനാളും നശിച്ചുപോകയില്ല: ആരും അവയെ എന്‍റെ കൈയ്യില്‍ നിന്നു പിടിച്ചുപറിക്കയും ഇല്ല.
യോഹന്നാന്‍ ൧൦:൨൭-൨൮      
ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്: നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നല്‍കുവാന്‍ പ്രസാദിച്ചിരിക്കുന്നു.
ലൂക്കോസ് ൧൨:൩൨      
യഹോവ എന്‍റെ ഇടയനാകുന്നു: എനിക്കു മുട്ടുണ്ടാകയില്ല, പച്ചയായ പുല്‍പ്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു: സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്‍റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു: തിരുനാമം ന്മിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ ൨൩:൧-൩